LOCAL NEWS

യുദ്ധവിരുദ്ധ റാലി നടത്തി

കായണ്ണ: ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സമാധാന സന്ദേശം നൽകിക്കൊണ്ട് കായണ്ണ ജി. യു പി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. സ്കൂൾ പ്രധാനാധ്യാപകൻ ആനന്ദൻ പി പി ഫ്ലാഗ് ഓഫ് ചെയ്തു. റാലി സ്കൂളിൽ നിന്നും ആരംഭിച്ചു കായണ്ണ ബസാർ സ്വപ്ന നഗരി വരെയും അവിടുന്നു തിരിച്ച് സ്കൂൾ വരെയും ആയിരുന്നു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, മുദ്രാവാക്യങ്ങൾ എന്നിവയോടെ കുട്ടികൾ റാലിയിൽ അണിചേർന്നു. അധ്യാപകരായ ഇ കെ സുരേഷ്, വി എസ് നയന, കെ കെ ലസിത, അഭിനന്ദ് കുമാർ എന്നിവർ പങ്കെടുത്തു. സാമൂഹ്യശാസ്ത്രം സ്ക്കൂൾ കൺവീനർ പി കെ ബിന്ദു നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button