യുപിയില്‍ ഒവൈസിക്ക് നേരെ വെടിവെപ്പ്; നാല് റൗണ്ട് വെടിവെച്ചു .
ഉത്തര്‍പ്രദേശില്‍ എഐഎംഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസിക്ക് നേരെ വെടിവെപ്പ്. നാല് റൗണ്ട് വെടിവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡെല്‍ഹിയിലേക്ക് മടങ്ങുകയായിരുന്ന ഒവൈസിയുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കാറിന്റെ ടയറിനും ഡോറിനുമാണ് വെടിയേറ്റത്. അക്രമി സംഘത്തില്‍ ഒന്നിലേറെ പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ശക്തിപ്പെടുത്തിയ ശേഷം മറ്റൊരു വാഹനത്തില്‍ ഒവൈസി ഡെല്‍ഹിയിലേക്കുള്ള യാത്ര പുനരാരംഭിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് ഒവൈസി രക്ഷപ്പെട്ടതെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം. അക്രമികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.” ഞാന്‍ മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡെല്‍ഹിയിലേക്ക് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. നാല് റൗണ്ട് എന്റെ വാഹനത്തിന് നേരെ വെടിവെച്ചത്. അക്രമി സംഘത്തില്‍ മൂന്ന് നാലു പേരുണ്ടായിരുന്നുവെന്നും” ഒവൈസി പ്രതികരിച്ചു.