CRIME
യുവതിയെ കാമുകൻ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; ആത്മഹത്യയ്ക്ക് ശ്രമം
തിരുവനന്തപുരം ∙ യുവതിയെ കാമുകൻ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം കാരക്കോണത്ത് ഇന്നു രാവിലെയാണ് സംഭവം. കാരക്കോണം സ്വദേശി അമ്മു (21) ആണ് മരിച്ചത്. കൊലയ്ക്കു ശേഷം കാമുകൻ അനു ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസികളായ ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ഇന്നു രാവിലെ അമ്മുവിന്റെ വീട്ടിൽ എത്തിയ അനു, കതക് അടച്ച ശേഷം അമ്മുവിന്റെ കഴുത്ത് അറക്കുകയായിരുന്നു. ഇതിനു ശേഷം സ്വയം കഴുത്തറുക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മു മരിച്ചു.
സംഭവം നടക്കുമ്പോൾ അമ്മുവും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. കൊലപാതക കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.
Comments