KOYILANDILOCAL NEWS
യുവാവിൻ്റെ ധീരത അഞ്ചു ജീവനുകൾ രക്ഷപ്പെടുത്തി.
വടകര: ആയഞ്ചേരി തറോപ്പൊയിലിൽ നിയന്ത്രണംവിട്ട് വന്ന ഒട്ടോ ട്രാൻസ് ഫോമറിൽ ഇടിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലു യാത്രകാരും ഡ്രൈവറുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന കേളോത്ത് അബ്ദുല്ല എന്ന യുവാവ് ഓടി വന്ന് ട്രാൻസ്ഫോമറിലെ എബി സ്വിച്ച് ഓഫ് ചെയ്തതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ദുരന്തത്തിൽ നിന്ന് അഞ്ചു ജീവൻ രക്ഷിച്ച അബ്ദുല്ലയുടെ ധീരതയെ നാട്ടുകാർ പ്രശംസിച്ചു. ഗവൺമെൻ്റ് കോൺട്രാക്ടർ ആണ് അബ്ദുള്ള.
Comments