DISTRICT NEWS

യു ഡി എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ചെറുവണ്ണൂർ പഞ്ചായത്തിൽ ഭരണ സ്തംഭനമെന്ന് ആക്ഷേപം

പേരാമ്പ്ര: പഞ്ചായത്ത് പ്രസിഡണ്ട് ദീർഘകാല അവധിയിൽ പ്രവേശിച്ചതോടെ സി പി എം ഹൈജാക്ക് ചെയ്ത ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം പൂർണ്ണമായ സ്തഭംനത്തിലാണെന്ന് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഗ്രാമസഭ അംഗീകരിച്ച പദ്ധതികൾ മിക്കവയും മുടങ്ങിക്കിടക്കുകയാണ്. കൃഷിക്കാർക്കുള്ള വളം സബ്സിഡി, സുഫലം പദ്ധതി, തെങ്ങിൻതൈ ആനുകൂല്യം തുടണ്ടിയവയെല്ലാം മുടങ്ങിക്കിടക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ടെണ്ടർ കഴിഞ്ഞ റോഡുകളുടെ മസ്റ്ററോൾ കൊടുക്കാൻ സാധിച്ചിട്ടില്ല. ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകേണ്ട ആട്ടിൻകുട്ടി, കാലിത്തൊഴുത്ത്, കിണർ ,കമ്പോസ്റ്റ് എന്നിവയൊന്നും ഇതേ വരെ ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച വെയ്സ്റ്റുകൾ പഞ്ചായത്ത് ഓഫീസിന് സമീപം കെട്ടിക്കിടന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പച്ചക്കറി ഗ്രോ ബാഗിന് 200 രൂപ അടച്ചവർക്ക് മഴക്കാലം തുടങ്ങിയിട്ടും അത് ലഭ്യമാക്കിയിട്ടില്ല. അഗ്രോ സെന്റർ അഴിമതി ഉൾപ്പെടെ അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്രയാക്കിയ നേതൃത്വത്തിന്റെ കൈയ്യിലെ കളിപ്പാവ മാത്രമായ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ യു ഡി എഫ് മെമ്പർമാർ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു എന്നും നേതാകൾ പറയുന്നു. ചെയർമാൻ പി കെ മൊയ്തീൻ അധ്യക്ഷനായിരുന്നു. കൺവീനർ വി ബി രാജേഷ്, എം കെ സുരേന്ദ്രൻ, കരീം കോച്ചേരി, എൻ എം കുഞ്ഞബ്ദുള്ള, എ കെ ഉമ്മർ, ആർ പി ശോഭിഷ്, എ ബാലകൃഷ്ണൻ, പിലക്കാട്ട് ശങ്കരൻ, പട്ടയാട്ട് അബ്ദുള്ള, ഇ രാജൻ നായർ, എം വി മുനീർ, എം പി കുഞ്ഞികൃഷ്ണൻ, അരവിന്ദാക്ഷൻ, നൗഫൽ തുടങ്ങിയവർ സംബന്ധിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button