കരിയര്‍ രംഗത്തെ പുത്തന്‍ പ്രണതകള്‍ ഉള്‍ക്കൊള്ളുന്ന തലമുറകള്‍ വളര്‍ന്നു വരണം; ടി.പി.രാമകൃഷ്ണന്‍    

കൊയിലാണ്ടി: കരിയര്‍ രംഗത്തെ പുത്തന്‍ പ്രണതകള്‍ ഉള്‍ക്കൊള്ളുന്ന തലമുറകള്‍ വളര്‍ന്നു വരണമെന്നും  വിദ്യാഭ്യാസ രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാക്കിയ കേരളത്തിന്റെ വരും തലമുറയുടെ കരിയറില്‍ അത് പ്രതിഫലിക്കുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. എക്‌സ്‌പ്ലോര്‍ 21സി ദേശീയ കരിയര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്ററി കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോള സെന്റ് കൗണ്‍സിലിംഗ് സെല്‍ കോഴിക്കോട് കൊയിലാണ്ടി നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോര്‍ 21സി.യുടെ ഉദ്ഘാടന പരിപാടിയില്‍ കെ.ദാസന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ.ഷിജു, എം.സുരേന്ദ്രന്‍,വി.പി.ഇബ്രാഹിംകുട്ടി, ഡോ. പി.പി.പ്രകാശന്‍, ഡോ: അസീം, എസ്.വി.ശ്രീജന്‍, ഡോ. പി.കെ.ഷാജി എന്നിവര്‍ സംസാരിച്ചു. പ്രവേശന പരീക്ഷയും സാധ്യതകളും എന്ന വിഷയത്തില്‍ മുന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ രാജു കൃഷ്ണന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കോമേഴ്‌സിന്റെ സാധ്യതകളെ കുറിച്ച് ശ്രീ ഷബീര്‍ അലി സംസാരിച്ചു. സിനിമയിലെ കരിയര്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ പ്രശസ്ത പുതുമുഖ സംവിധായകന്‍ (ഉയരെ) മനു അശോക് സംവദിച്ചു. തുടര്‍ന്ന് അരങ്ങ് കൊയിലാണ്ടിയുടെ കലാകാരന്‍മാര്‍ പാട്ടു പന്തലില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.

Comments
error: Content is protected !!