ഉത്തർപ്രദേശ് സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. വാരാണസിയിലെ വീട്ടിൽനിന്ന് ചെന്നൈയിലെ ബന്ധുവീട്ടിലേക്ക് യുവതി ട്രെയിനിൽ പോകവെ നാട്ടുകാരായ യുവാക്കൾ ഒപ്പം കൂടുകയായിരുന്നു.
യുവതിയെ വെള്ളിയാഴ്ച പകൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ചെന്നൈയിലേക്ക് കയറ്റിവിടാൻ ശ്രമിക്കവെ സംശയംതോന്നിയ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്) വിവരങ്ങൾ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞതും നാലുപേരെയും പിടികൂടിയതും.
യു.പിയിലെ ഗാസിപ്പൂർ ജില്ലയിലെ ബിർണോ പൊലീസ് സ്റ്റേഷനിൽ യുവതിയെ കാണാതായെന്ന് പരാതിയുണ്ടെന്നും ഇവരാണോ കോഴിക്കോട്ടെത്തിയതെന്ന് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. യുവതിയിപ്പോൾ സാമൂഹികക്ഷേമ വകുപ്പിന്റെ വെള്ളിമാട്കുന്നിലെ ഹോമിലാണുള്ളത്.