യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് : ഫുട്ബോൾ ആവേശത്തിൽ കൊയിലാണ്ടി
യൂത്ത് കോൺഗ്രസ് കൊയിലാണ്ടി അസംബ്ലി കമ്മിറ്റി സംഘടിപ്പിക്കുന്ന യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ ഒന്നാമത് അഖിലേന്ത്യാ 7’s ഫ്ലഡ്‌ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് നാളെ നവംബർ 5 വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ MLA ഉദ്ഘാടനം ചെയ്യും.മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി, ഇന്ത്യൻ ആംപ്യൂട്ടി ഫുട്‌ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് എസ്.ആർ എന്നിവർ മുഖ്യാതിഥികളാവും.ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ യൂത്ത് കോൺഗ്രസ് ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും.പ്രമുഖ ടീമുകൾക്ക് വേണ്ടി ദേശീയ, അന്തർദേശീയ താരങ്ങൾ അണി നിരക്കും.
Winners Prize
യൂത്ത് കോൺഗ്രസ് കൊയിലാണ്ടി അസംബ്ലി കമ്മിറ്റി നൽകുന്ന 100001 രൂപ പ്രൈസ് മണിക്കും ഇൻകാസ് അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകുന്ന വിന്നേഴ്‌സ് ട്രോഫിക്കും,
Runner Prize
OICC ഇൻകാസ് ഖത്തർ സ്പോൺസർ ചെയ്യുന്ന 50001 രൂപ പ്രൈസ് മണിക്കും, കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്പോണ്സർ ചെയ്യുന്ന റണ്ണേഴ്‌സ് ട്രോഫിക്കും.
സംഘാടക സമിതി ചെയർമാൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്, കൺവീനർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, ടൂർണമെന്റ് കോ ഓർഡിനേറ്റർ റംഷി കാപ്പാട്, അഭിനവ് കണക്കശ്ശേരി, ഷഫീർ വെങ്ങളം, റാഷിദ് മുത്താമ്പി എന്നിവർ പങ്കെടുത്തു.