KOYILANDILOCAL NEWS
യൂത്ത് കോൺഗ്രസ്സ് മൂടാടി മണ്ഡലം ക്യാമ്പ് യുവ ചിന്തൻ ശിവിർ സംഘടിപ്പിച്ചു
കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് മൂടാടി മണ്ഡലം ക്യാമ്പ് യുവ ചിന്തൻ ശിവിർ മൂടാടി ഹിൽബസാറിൽ വെച്ച് നടന്നു. അഡ്വ ഷഹീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് നിംനാസ് കോടിക്കലിൻ്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി അഡ്വ വിദ്യാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി പി ദുൽഖിഫിൽ മുഖ്യാതിഥിയായി. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പുൽപ്പാറ എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിച്ചു. ആർ ഷഹിൻ, വി പി ഭാസ്ക്കരൻ, രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി, ചേനോത്ത് രാജൻ, അജയ് ബോസ്, ടി.എൻ.എസ്.ബാബു ശ്രീവള്ളി, ശരത്ത് പൊറ്റക്കാട് ,അശ്വിൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് അർഷദ് ആർ വി നന്ദി പറഞ്ഞു.
Comments