ANNOUNCEMENTS
യൂത്ത് ക്ലബ്ബ് അഫിലിയേഷന്‍ ഓണ്‍ലൈന്‍ വഴി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ അഫിലിയേഷന്‍ 2019 ആഗസ്റ്റ് 15 മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആക്കുന്നു. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധ സംഘടനകള്‍, ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവ വനിതാ ക്ലബ്ബുകള്‍, യുവകാര്‍ഷിക ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത് വിംഗുകള്‍, യുവ തൊഴില്‍ ക്ലബ്ബുകള്‍, കോളേജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ക്ലബ്ബുകള്‍, അഡ്വഞ്ചര്‍ ക്ലബ്ബുകള്‍, ട്രാന്‍സ് ജെന്‍ഡര്‍ ക്ലബ്ബുകള്‍ എന്നിവയ്ക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ www.ksywb.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ അഫിലിയേഷനുള്ള എല്ലാ യൂത്ത് ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്തണം. ഓണ്‍ലൈന്‍ ക്ലബ്ബ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച മാര്‍ഗരേഖകളും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2373371
Comments