MAIN HEADLINES

യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന് റഷ്യയുടെ ഭീഷണി

മോസ്‌കോ: നോര്‍ഡ് സ്ട്രീം 1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന്  റഷ്യയുടെ ഭീഷണി. യുക്രൈന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ വിവിധരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് മോസ്‌കോയുടെ ഈ നീക്കം. റഷ്യ ഇത്തരമൊരു നടപടി കൈക്കൊള്ളുന്നപക്ഷം, അത് ഊര്‍ജവിപണിയില്‍ വന്‍വിലക്കയറ്റത്തിന് വഴിവെച്ചേക്കുമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നത്.

റഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ നഷ്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് റഷ്യ പ്രതികരിച്ചു. ഉപപ്രധാനമന്ത്രി പദവും ഊര്‍ജവകുപ്പിന്റെ ചുമതലയും വഹിക്കുന്ന അലക്‌സാണ്ടര്‍ നോവാക് തിങ്കളാഴ്ച വൈകിട്ട് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. നോര്‍ഡ് സ്ട്രീം- 1 അടയ്ക്കാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും നിലവില്‍ പൂര്‍ണശേഷിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button