യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: ബ്ലോക്ക് തല സംഘാടക സമിതി രൂപീകരിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ബ്ലോക്ക് തല സംഘാടക സമിതി രൂപീകരിച്ചു. പരിപാടിയോടനുബന്ധിച്ച് കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ദഫ്മുട്ട് ആചാര്യനും മലബാര്‍ സെന്റര്‍ ഫോര്‍ ഫോക്‌ലോർ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. കോയ കാപ്പാടിനെയും വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പ്രിസണ്‍ കറക്ഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ലാ ജയില്‍ പ്രിസണ്‍ ഓഫീസര്‍ കെ.ചിത്രനെയും അനുമോദിച്ചു. ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ അധ്യക്ഷത വഹിച്ചു. നോഡല്‍ പ്രേരക് എസ് ശ്രീജിത്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ദുല്‍ഖിഫ്, സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ജീവാനന്ദന്‍ മാസ്റ്റര്‍, ഷീബശ്രീധരന്‍, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.എം കോയ സ്വാഗതവും നോഡല്‍ പ്രേരക് എം ദീപ നന്ദിയും പറഞ്ഞു.