CRIME

യെമന്‍പൗരന്റെ കൊലപാതകം: നിമിഷപ്രിയയുടെ ഹര്‍ജി തള്ളി

സന: വധശിക്ഷയിൽ ഇളവ് ലഭ്യമാക്കണമെന്ന്  ആവശ്യവുമായി നിമിഷപ്രിയ സമർപ്പിച്ച അപേക്ഷ അപ്പീൽ കോടതി തള്ളി. ന്ത്യൻ എംബസിയുടെ സഹായത്തോടെ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെയാണ് നിമിഷപ്രിയ ഇ അപ്പീൽ കോടതിയെ സമീപിച്ചത്.

സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു അവരുടെ ആവശ്യം. അപ്പീൽ കോടതി കേസ് തള്ളിയതോടെ നിമിഷപ്രിയയെ കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് ഏതാണ്ട് ഉറപ്പായി.

നിമിഷപ്രിയയ്‌ക്ക് ഇനി ആശ്രയിക്കാവുന്ന ഒരേയൊരിടം യെമനിലെ സുപ്രീംകോടതിയാണ്. അപ്പീൽ കോടതിയുടെ തീർപ്പ് സുപ്രീംകോടതിക്ക് പുനഃപരിശോധിക്കാം. ഈ വിധിയിലേക്കെത്തിയ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്ന് പരിശോധിച്ച് നിമിഷപ്രിയ‌യ്‌ക്ക് അനുകൂലമായ ഒരു നടപടിയും എടുക്കാം.

 വിചാരണയുടെ ഭാഗമായി നിമിഷപ്രിയ വർഷങ്ങളായി യെമനിലെ ജയിലിൽ കഴിയുകയാണ്.

അതേസമയം, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം പ​ണം സ്വീ​ക​രി​ച്ച് മാ​പ്പ് ന​ൽ​കി​യാ​ൽ നി​മി​ഷ​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ൻ കഴിയുമായിരുന്നു. ഇ​തി​നാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​ല്ലെന്ന് മാത്രമല്ല കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ ബന്ധുക്കളെല്ലാം നിമിഷപ്രിയയുടെ വധശിക്ഷ ആഗ്രഹിക്കുന്നവരുമാണ്. കേസ് പരിഗണിച്ചിരുന്ന ദിവസങ്ങളിലെല്ലാം ബന്ധുക്കൾ കോടതിമുറ്റത്ത് തടിച്ചു കൂടുകയും നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്കായി മുറവിളി ഉയർത്തുകയും ചെയ്തിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button