രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിച്ചു
സംസ്ഥാനത്ത് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. ഓണം കണക്കിലെടുത്ത് കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനുമാണ് വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ പെന്‍ഷനായി 3200 രൂപയാണ് ലഭിക്കുക. പെന്‍ഷന്‍ വിതരണത്തിനായി 1534 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.
ഓണം നാളുകളില്‍ സാധാരണക്കാരന് കൈത്താങ്ങാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും രണ്ടുമാസത്തെ ക്ഷേമ പെന്‍ഷനുകളുടെ വിതരണം ആരംഭിക്കുന്നത്. കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ക്ഷേമപെന്‍ഷന്‍ എന്നിവ ഒന്നിച്ചാണ് നല്‍കുന്നത് ഒരാള്‍ക്ക് 3200 രൂപയാണ് ലഭിക്കുന്നത്. ഇതിനായി 1534 കോടി രൂപ ധനവകുപ്പ് ഇതിനോടകം അനുവദിച്ചിട്ടുണ്ട് സെപ്റ്റംബര്‍ 5 നകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഓണക്കാലത്തെ അധിക ചെലവ് നേരിടാനും ശമ്പളം അലവന്‍സ് പെന്‍ഷന്‍ എന്നിവ നല്‍കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികഭാരം കുറയ്ക്കാനും 3000 കോടി രൂപ പൊതു നികുതി പിരിവ് ഊര്‍ജ്ജിതമാക്കി വരുമാനം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്ത നിലയിലും സര്‍ക്കാര്‍ ഓണക്കാലത്ത് സാധാരണക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് രണ്ടുമാസത്തെ പെന്‍ഷന്‍ ഒന്നിച്ചു നല്‍കാന്‍ സർക്കാർ തീരുമാനിച്ചത്.