KERALAMAIN HEADLINES
രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ; ഏപ്രില്‍ പതിനാലിനുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും
വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മാര്‍ച്ച് മാസ ഗഡുവിനൊപ്പം ഏപ്രില്‍ മാസത്തേത് മുന്‍കൂറായി നല്‍കുകയാണ് ചെയ്യുന്നത്. അതിനായി 1746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രില്‍ പതിനാലിനുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Comments