KOYILANDILOCAL NEWS
രാജീവൻ മാസ്റ്ററുടെ കുടുംബാംഗങ്ങളെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു
കൊയിലാണ്ടി: അന്തരിച്ച മുൻ ഡി സി സി അധ്യക്ഷൻ യു രാജീവൻ മാസ്റ്ററുടെ കുടുംബാംഗങ്ങളെ എ ഐ സി സി ജന.സെക്രട്ടറി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. പുളിയഞ്ചേരിയിലെ ഉണിത്രാട്ടിൽ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹമെത്തിയത്. ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ, മുൻ മന്ത്രി കെ സി ജോസഫ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, കെ സി അബു, പി രത്നവല്ലി, രാജേഷ് കീഴരിയൂർ, വി പി ഭാസ്കരൻ, മഠത്തിൽ നാണു, രമേശ് നമ്പിയത്ത്, വി ടി സുരേന്ദ്രൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
Comments