KERALA
രാജ്ഭവന്‍ പിആര്‍ഒയ്ക്ക് പുനര്‍നിയമന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു
രാജ്ഭവന്‍ പിആര്‍ഒയ്ക്ക് പുനര്‍നിയമനം വേണമെന്ന രാജ്ഭവന്‍റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കി. ഇതേത്തുടർന്ന് എസ് ഡി പ്രിന്‍സിന് പുനര്‍നിയമനം നല്‍കി. രാജ്ഭവനിലെ ഫോട്ടോഗ്രാഫര്‍ക്കും സ്ഥിരം നിയമനം നല്‍കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞ ദിവസം ക്യാബിനറ്റ് എടുത്തിരുന്നു. രാജ്ഭവന്‍ ആവശ്യപ്പെട്ട രണ്ട് നിയമനങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ഗവർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചാണ് ഇടഞ്ഞുനിന്ന ഗവര്‍ണറെ ഇന്നലെ അനുനയിപ്പിച്ചത്.
Comments