Uncategorized

രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് കത്തയച്ചു

രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് (ഐബിഎ) കത്തയച്ചു. നിലവിലുള്ള ജോലി സമയം അരമണിക്കൂര്‍ വര്‍ധിപ്പിച്ച് ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവര്‍ത്തിദിവസമാക്കുക എന്ന ആവശ്യമാണ്  യൂണിയനുകള്‍ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യം.


ഈ ആവശ്യം ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അംഗീകരിച്ചാല്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം  മാറും. നിര്‍ദേശം അനുസരിച്ച് പുതുക്കിയ പ്രവര്‍ത്തന സമയം രാവിലെ 9:15 മുതല്‍ 4:45 വരെയായിരിക്കും. പണമിടപാടുകളുടെ സമയം രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 3:30 വരെയും ആയിരിക്കും. മറ്റ് ഇടപാടുകള്‍ 3:30 മുതല്‍ 4:45 വരെയായി പരിഷ്‌കരിക്കും.


ബാങ്കുകളുടെ പ്രവര്‍ത്തന സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ച് പ്രവൃത്തി ദിവസങ്ങള്‍ അഞ്ച് ദിവസമാക്കി ചുരുക്കണമെന്ന് തങ്ങള്‍ ഐബിഎയോട് ആവശ്യപ്പെട്ടിരിക്കുന്നു. നിലവില്‍ രണ്ട് ശനിയാഴ്ചകള്‍ അവധി ദിനമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയാക്കി ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കണമെന്നാണ് യൂണിയന്റെ ആവശ്യമെന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം പറഞ്ഞു.
നിലവില്‍ ഞായറാഴ്ചയ്ക്കു പുറമേ മാസത്തിലെ രണ്ടാം ശനിയും നാലാം ശനിയും ബാങ്കുകള്‍ക്ക് അവധിയാണ്. ബാങ്ക് ജീവനക്കാരുടെ അസോസിയേഷന്റെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ഇനി മുതല്‍ എല്ലാ ശനിയും ഞായറും ബാങ്ക് അവധി ആയിരിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button