Uncategorized

രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി

കൊല്ലം ജില്ലയെ രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടുന്ന ആദ്യ ജില്ലയായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്‌കരിക്കാൻ ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേർന്നാണ് ‘ദി സിറ്റിസൺ’ കാമ്പെയിൻ നടത്തിയത്. ജില്ലയിലെ ഏഴുലക്ഷം കുടുംബങ്ങളിലെ 23 ലക്ഷം പൗരന്മാർക്കാണ് ഭരണഘടനാ സാക്ഷരത നൽകാൻ ലക്ഷ്യമിട്ടത്. 90 ശതമാനത്തിലധികം പേർക്കും ഭരണഘടനയെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും ജില്ലയിൽ പൂർത്തീകരിച്ചു.ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ കഴിഞ്ഞതോടെയാണ് രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയെന്ന ഖ്യാതി കൊല്ലത്തിന് ലഭിക്കുന്നത്. 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button