MAIN HEADLINES

രാജ്യത്ത് ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നു

രാജ്യത്ത് ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നു. വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ ബിൽ അവതരിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം കൊണ്ടുവരാണ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം തയാറെടുക്കുന്നത്. നിയമം നടപ്പിലാകുന്നതോടെ പ്രസ് രജിസ്ട്രാർക്ക് മുൻപാകെ 90 ദിവസത്തിനുള്ളിൽ ഓൺലൈൻ മാധ്യമങ്ങൾ രജിസ്റ്റർ ചെയ്യണം. നിയമ വിധേയമാകുന്നതോടെ മാർഗ നിർദേശങ്ങൾ ലംഘിച്ചു വാർത്ത നൽകുകയോ ദൃശ്യങ്ങൾ തെറ്റായി നൽകുകയോ ചെയ്താൽ കേന്ദ്രത്തിനു നടപടി എടുക്കാനാകും.

സമൂഹത്തിൽ ഭിന്നത പടർത്തുന്ന വാർത്തകളോ ചിത്രങ്ങളോ വീഡിയോയോ ഗ്രാഫിക്‌സോ പ്രക്ഷേപണം ചെയ്താൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാം . മറ്റു നിയമ നടപടികൾ കൂടി ഓൺലൈൻ മീഡിയകൾ നേരിടേണ്ടി വരും. രജിസ്ട്രേഷൻ റദ്ദാക്കുകയോ പിഴ ചുമത്തുകയോ ചെയ്യാം . നടപടിയിൽ ഓൺലൈൻ മാധ്യമ സ്ഥാപങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതിപ്പെടാം. രജിസ്റ്റർ ചെയ്യുമ്പോൾ അംഗീകരിക്കുന്ന മാർഗ നിർദേശങ്ങൾ അനുസരിച്ചായിരിക്കണം ഓൺലൈൻ മീഡിയകൾ പ്രവർത്തിക്കേണ്ടത്. മൊബൈൽ ഫോൺ ഉൾപ്പെടെ എല്ലാ പ്ലാറ്റഫോമിലും കാണുന്ന മീഡിയയ്ക്കു നിയന്ത്രണം ബാധകമായിരിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button