രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസ്സ് ധർണ്ണ
പേരാമ്പ്ര: അഗ്നിപഥ് പദ്ധതി പിൻവലിക്കുക, രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ് എഫ് ഐ ഗുണ്ടകളെ തുറങ്കൽ അടയ്ക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി, പേരാമ്പ്ര നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹ സമരം യു ഡി എഫ് ചെയർമാൻ കെ ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ മധുകൃഷ്ണൻ അധ്യക്ഷനായിരുന്നു. സത്യൻ കടിയങ്ങാട്, ഇ അശോകൻ, മുനീർ എരവത്ത്, രാജൻ മരുതേരി, ഇ വി രാമചന്ദ്രൻ, കെ കെ വിനോദൻ, കെ പി വേണുഗോപാൽ, പി എം പ്രകാശൻ, മോഹൻദാസ് ഓണിയിൽ, പി എസ് സുനിൽകുമാർ, രാഘവൻ നായർ, വി പി സുരേഷ്, രാജൻ പുതിയേടുത്ത്, ആദിത്യ വാത്മീകം എന്നിവർ സംസാരിച്ചു. അശോകൻ മുതുകാട്, തോമസ് ആനത്താനം, ബാബു കൂനംതടം, ഉമ്മർ തണ്ടോറ, വിനോദൻ കല്ലൂർ, പി സി കുഞ്ഞമ്മദ്, വി ടി സൂരജ്, പി സി കാർത്ത്യായനി, ഗിരിജ ശശി തുടങ്ങിയവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി.