Uncategorized
രോഗശാന്തിക്കും ഐശ്വര്യത്തിനും പൂജ നടത്താമെന്നു വിശ്വസിപ്പിച്ചു പണവും സ്വർണവും തട്ടിയ സംഘം കൂടുതൽ തട്ടിപ്പ് നടത്തിയതായി സൂചന
കുടുംബത്തിന്റെ ഐശ്വര്യത്തിനും രോഗശാന്തിക്കും വേണ്ടി പൂജ നടത്താമെന്നു വിശ്വസിപ്പിച്ചു പണവും സ്വർണവും തട്ടിയ സംഘം കൂടുതൽ തട്ടിപ്പ് നടത്തിയതായി സൂചന. സമാനമായ രീതിയിൽ പലരിൽ നിന്നായി ഇവർ പണം കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
വടകര കരിമ്പനപ്പാലം സ്വദേശിനിയായ യുവതിയുടെ 12 ലക്ഷം രൂപയും 14 പവനും തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മേപ്പയൂർ കുലുപ്പ മലോൽ ശിവദാസൻ, നടുവണ്ണൂർ ജിഷ നിവാസിൽ ജിഷ എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
പ്രത്യേക പൂജകൾ നടത്തിയാൽ രോഗശാന്തിയും കുടുംബത്തിന് ഐശ്വര്യവും ഉണ്ടാകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് 2023 ഫെബ്രുവരി മുതൽ പലപ്പോഴായി ഇരുവരും ചേർന്നു പരാതിക്കാരിയിൽ നിന്നു പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയത്. കുടുംബത്തിന് ആപത്ത് വരുമെന്നു പറഞ്ഞു തുടർച്ചയായി പണം ആവശ്യപ്പെട്ടപ്പോൾ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസ് റജിസ്റ്റർ ചെയ്ത ഫറോക്ക് പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു പിടികൂടിയത്.
Comments