KOYILANDILOCAL NEWS
പുതുലഹരിക്ക് ഒരു വോട്ട്, ലഹരിവിരുദ്ധ ക്യാമ്പയിൻ ചേമഞ്ചേരി പഞ്ചായത്തിൽ
ചേമഞ്ചേരി: ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോട് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ തുടക്കമിട്ട ‘പുതുലഹരിക്ക് ഒരു വോട്ട്’ വോട്ടെടുപ്പ് ക്യാമ്പയിൽ ബുധനാഴ്ച ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടന്നു.
ലഹരിക്കെതിരെ ജില്ലയിലെ സമഗ്ര ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവിഷ്ക്കരിച്ച പരിപാടിയാണ് ‘പുതുലഹരിയിലേക്ക്’ പദ്ധതി. ഇതിന്റെ ഭാഗമായാണ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പരിപാടികൾ സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ ദീപശിഖ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഏറ്റുവാങ്ങി. രാവിലെ പൂക്കാട് അങ്ങാടിയിൽ വച്ചു നടന്ന വോട്ടിങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും അണിചേർന്നു.
Comments