DISTRICT NEWS

റണ്ണിങ് കോൺട്രാക്ട്; ജില്ലയിൽ ഇതുവരെ 665 കിലോമീറ്റർ റോഡിന്റെ പരിശോധന പൂർത്തിയായി

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധന ജില്ലയിൽ നാലാം ദിവസവും തുടർന്നു. ജില്ലയിൽ ഇതുവരെ 665 കിലോമീറ്റർ റോഡിന്റെ പരിശോധന പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെട്ട റോഡുകളിൽ 220 കിലോമീറ്റർ റോഡിന്റെ പരിശോധനയാണ് ഇന്ന് (സെപ്റ്റംബർ 25) പൂർത്തിയാക്കിയത്.

ആർബിഡിസികെ എംഡി എസ് സുഹാസിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായാണ് പരിശോധന. വടകര, കൊടുവള്ളി, കുറ്റ്യാടി, കൊയിലാണ്ടി, എലത്തൂർ, ബാലുശ്ശേരി എന്നീ മണ്ഡലങ്ങളിലാണ് പരിശോധന നടന്നത്.
സൂപ്രണ്ടിങ് എഞ്ചിനിയർ വിശ്വപ്രകാശ്, എക്സി. എഞ്ചിനീയർ ഹാഷിം, ക്വളിറ്റി കണ്ട്രോൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിമല എന്നിവരാണ് ടീമിൽ ഉള്ളത്.

കാപ്പാട് – പൂക്കാട്, കാപ്പാട് -തുഷാരഗിരി- അടിവാരം, കാക്കൂർ – നരിക്കുനി, കാക്കൂർ – ഏകരൂൽ, ബാലുശ്ശേരി – വയലട -തലയാട്, അറപ്പീടിക – കണ്ണാടിപ്പൊയിൽ – കൂട്ടാലിട, കോട്ടപ്പള്ളി – തിരുവള്ളൂർ, പള്ളിയത്ത് – പെരുവയൽ, കോക്കല്ലൂർ – എരമംഗലം റോഡ് എന്നിവയാണ് പരിശോധന നടന്ന പ്രധാന റോഡുകൾ. ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മെയിന്റനൻസ് വർക്കുകളുടെ പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്. സെപ്റ്റംബർ 30 നകം ജില്ലയിലെ ആയിരം കിലോമീറ്ററോളം റോഡുകൾ പരിശോധിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button