കോഴിക്കോട് ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാവ് പിടിയിൽ

കോഴിക്കോട് ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന യുവാവ് പിടിയിൽ. കല്ലായി സ്വദേശി ഡനിയാസ് ഹംറാസ് കെ എം(19)  നടക്കാവ് പൊലീസാണ് പിടികൂടിയത്. ആളില്ലാത്ത റോഡിലെത്തി ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയതിനു ശേഷം നഗരത്തിൽ കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്നു പതിവ്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

യാത്രക്കാർ കുറവുള്ള റോഡാണ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. അടുത്തിടെ ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന കുട്ടിയുടെ കയ്യിൽ നിന്നും മൊബൈൽഫോൺ തട്ടിയെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്.

റോഡിലൂടെ നടന്നുപോകുന്ന കുട്ടിയോട് വഴി ചോദിച്ച് അടുത്തെത്തുകയും ശേഷം ബൈക്കുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനു പിന്നാലെ തിരിച്ചെത്തിയായിരുന്നു. മൊബൈൽ ഫോൺ തട്ടിയെടുത്തത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തിയും സൈബർസെല്ലിൻ്റെ സഹായത്തോടുകൂടിയുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ് ബി, ബിനു മോഹൻ, എഎസ്ഐ ശശികുമാർ, പി കെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, ഹരീഷ് കുമാർ സി, ലെനീഷ് പി കെ, ജിത്തു വി കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments

COMMENTS

error: Content is protected !!