KOYILANDILOCAL NEWS
റെയിൽവേ പ്രായമായവരുടെ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം
മേപ്പയ്യൂർ: മുതിർന്ന പൗരന്മാർക്ക് റെയിൽവേ നൽകി വന്നിരുന്ന യാത്രാ ആനുകൂല്യം എടുത്തു കളഞ്ഞത് പുനഃസ്ഥാപിക്കണമെന്ന്, കേരള സീനിയർ സിറ്റിസൺസ് ഫോറം കൊഴുക്കല്ലൂർ യൂനിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പി കെ എം വായനശാലയിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് പി ബാലൻ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറ സോമൻ ചാലിൽ, മുഖ്യപ്രഭാഷണം നടത്തി. ടി വേണു, കെ കെ രാരിച്ചൻ, പി ബാലൻ നായർ, ദേവി അമ്മ മുതുവോട്ട്, രാമചന്ദ്രൻ പൂക്കോട്ട്, കെ എം ഗോപാലൻ എന്നിവർ സംസാരിച്ചു.
പി ബാലൻ (പ്രസിഡണ്ട്) കെ എം ഗോപാലൻ, ടി പി.ചന്ദ്രൻ (വൈസ്പ്രസിഡണ്ടുമാർ) ടി വേണു (സെക്രട്ടറ) പി ബാലകൃഷ്ണൻ കിടാവ്, ഡി ശ്രീധരൻ, (ജോയിന്റ് സെക്രട്ടറിമാർ) മുതൂവോട്ട് ദേവിഅമ്മ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Comments