ANNOUNCEMENTS

റേഷന്‍ വിതരണം

ആഗസ്ത് മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോഗ്രാം അരിയും, 5 കിലോഗ്രാം ഗോതമ്പും, 21 രൂപ നിരക്കില് 1 കി.ഗ്രാം പഞ്ചസാരയും നല്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ 4 കിലോഗ്രാം അരിയും 1 കിലോഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാലു രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) കാര്‍ഡുകള്‍ക്ക് കാര്‍ഡിന് കിലോ ഗ്രാമിന്  10.90/- രൂപ നിരക്കില്‍ എട്ട് കിലോഗ്രാം അരിയും, ലഭ്യതയനുസരിച്ച് 17/- രൂപ നിരക്കില്‍ 2 കിലോഗ്രാം ആട്ടയും ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ലിറ്ററിന് 36/- രൂപ നിരക്കില്‍ നാലു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് 0.5 ലിറ്റര്‍ മണ്ണെണ്ണയും റേഷന്‍കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്‌ളൈ ഓഫീസര്‍  അറിയിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button