KOYILANDILOCAL NEWS

റോട്ടറി കൊയിലാണ്ടി നിരാലംബയായ അമ്മയ്ക്കും മകനും ഉപജീവനത്തിനായി പെട്ടിക്കട തുറന്നു കൊടുത്തു

റോട്ടറി കൊയിലാണ്ടി നിരാലംബയായ അമ്മയ്ക്കും അംഗ പരിമിതിയുള്ള മകനും ജീവിത നിവൃത്തിക്കായി കൊയിലാണ്ടി സിവിൽ സ്റ്റേഷനു മുന്നിൽ പെട്ടിക്കട തുറന്നു കൊടുത്തു. കൊയിലാണ്ടി തഹസിൽദാർ ശ്രീ സി പി മണിയുടെ സാന്നിധ്യത്തിൽ സർക്കിൾ ഇൻസ്പെക്ടർ ശ്രീ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

റോട്ടറി കൊയിലാണ്ടി പ്രസിഡന്റ്‌ സി സി ജിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് കോർഡിനേറ്റർ പ്രബീഷ് കുമാർ, അസിസ്റ്റന്റ് ഗവർണർ പ്രജിത്ത്. വി,മുൻ അസിസ്റ്റന്റ് ഗവർണർമാരായ അരവിന്ദക്ഷൻ, ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. ഭാസ്കരൻ എന്നിവർ ആശംസകൾ അറിയിച്ചു. റോറ്റേറിയൻ വിനീഷ് കുമാർ നന്ദി അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button