KERALA
റോഡ് സുരക്ഷ : സമാപന സമ്മേളനം ഇന്ന്
കോരള മോട്ടോര്‍ വാഹന വകുപ്പ് 31 ാമത് ദേശീയ റോഡ് സുരക്ഷ വാരാചരണം- 2020 സമാപന സമ്മേളനം ഇന്ന് (ജനുവരി 17) കിണാശ്ശേരി ഗ്രൗണ്ടില്‍ മുന്‍ കൗണ്‍സിലര്‍ ബീരാന്‍ കോയ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ആര്‍.ടി.ഒ എം.പി സുബാഷ് ബാബു അധ്യക്ഷനാകും. സൗത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടി വി വിനീഷ് മുഖ്യ പ്രഭാഷണവും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.എം. ഷബീര്‍ സമ്മാനദാനവും നിര്‍വ്വഹിക്കും. അഷ്റഫ് നരിമുക്കില്‍, മഖ്ദുള്‍ ആശംസകള്‍ നേരും. ഈ വര്‍ഷത്തെ റോഡ് സുരക്ഷ സന്ദേശം മാറ്റം യുവത്വത്തിലൂടെ. ഇതിനോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട്, കെവിആര്‍ മോട്ടോര്‍ സംയുക്തമായി ചേര്‍ന്നുകൊണ്ട്, സ്ലോ റേഴ്സ് മത്സരം സംഘടിപ്പിക്കുന്നുണ്ട്. 16 വയസ്സിന് താഴെയുളള കുട്ടികള്‍ക്കുവേണ്ടി സ്ലോ ബൈസൈക്കിള്‍ റേസ്, 18 മുതല്‍ 25 വയസ്സ് വരെ പ്രായമുളള യുവതീയുവാക്കള്‍ക്കായി സ്ലോ മോട്ടാര്‍ സൈക്കിള്‍ റേസ്, അപകട ദൃശ്യങ്ങളും, ഓര്‍മ്മക്കുറിപ്പുകളും, നിയമാവലികളും ചേര്‍ത്തു കൊണ്ട് പ്രത്യേകം തയ്യാറാക്കിയ ചിത്ര പ്രദര്‍ശനം, കലയും സംസ്‌കാരവും ഉള്‍ക്കൊളളിച്ചുകൊണ്ടുളള വാഹന പരിശോധന, ഗവ. വൊക്കേഷണല്‍ എച്ച്എസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം, പ്രസംഗ മത്സരം, ഫ്ളാഷ് മോബ്, കൊളാഷ് മത്സരം എന്നിവയുമുണ്ട്.
Comments