KOYILANDILOCAL NEWS
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മല്‍സ്യതൊഴിലാളി യൂണിയന്‍
കൊയിലാണ്ടി: ലക്ഷദീപിലെ ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ക്കുന്ന അഡ്മിനിസ്റേറ്ററെ കേന്ദ്രഗവ: ഉടനെ പിന്‍വലിക്കാനും, സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികളുള്‍പ്പെട്ട ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് മത്സ്യ തൊഴിലാളിയൂണിയന്‍ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
മത്സ്യ തൊഴിലാളികള്‍ക്കെതിരെയുള്ള ലക്ഷദീപ് ഭരണകൂടത്തിന്റെ നടപടി പിന്‍വലിക്കണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡണ്ടും മുന്‍ എംഎല്‍ എ യുമായ ശ്രീ.കെ ദാസന്‍ ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി സി.എം സുനിലേശന്‍ സ്വാഗതവും കെ. രാജന്‍ നന്ദിയും രേഖപ്പെടുത്തി. പ്രസിഡണ്ട് ടി. വി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു. ധര്‍ണക്ക് ചോയിക്കുട്ടി, സന്തോഷ്, അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments