CALICUTDISTRICT NEWS

ലഹരിക്കെതിരെ ബോധവത്ക്കരണം വിപുലമാക്കി വിമുക്തി

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹ മനസുണര്‍ത്താന്‍ ബോധവത്ക്കരണം ശക്തമാക്കി വിമുക്തി. ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളില്‍ ജനുവരി 1 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ എല്ലാ റസിഡന്‍സ് അസോസിയേഷനും ഉള്‍പ്പെടുന്ന രീതിയില്‍ ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തും. ലഹരി വിരുദ്ധ സന്ദേശം എല്ലാ കുടുംബങ്ങളും സ്വയം ഏറ്റെടുക്കുന്ന മാതൃക സൃഷ്ടിക്കുക എന്നതാണ് റസിഡന്‍സ് അസോസിയേഷനുകളുടെ ദൗത്യം. ട്രേഡ് യൂണിയനുകളില്‍ ഓരോ യൂണിറ്റുകളും മുന്‍കൈയെടുത്ത് പ്രാദേശിക തലത്തില്‍ അവരുടെ കുടുംബാംഗങ്ങളുടെ സാനിധ്യം കൂടി ഉറപ്പു വരുത്തുന്ന രീതിയില്‍ ലഹരി വിരുദ്ധ കൂട്ടായ്മ നടത്തും. ഫാക്ടറികള്‍, ഓട്ടോ,ടാക്‌സി സ്റ്റാന്റ് എന്നിവിടങ്ങളിലും ബോധവത്ക്കരണം നടത്തുന്നുണ്ട്. ലഹരി ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്ന പ്രവണത ഏറിയ സാഹചര്യത്തില്‍ ബസ്, ഓട്ടോ, ടാക്‌സി എന്നിവയില്‍ ലഹരി വിരുദ്ധ സ്റ്റിക്കര്‍ പതിക്കും. ഡി അഡിക്ഷന്‍ സെന്ററിന്റെ വിവരങ്ങള്‍ അടങ്ങുന്നതാണ് സ്റ്റിക്കര്‍. എല്ലാ ഗ്രന്ഥശാലകളിലും വിമുക്തി ക്ലബ്ബ് രൂപീകരിക്കും. സംസ്ഥാന തലത്തില്‍ എല്ലാ വിദ്യാലയങ്ങളിലും ജനുവരി 26ന് ലഹരിക്കെതിരെ ദീപം തെളിയിക്കും. ജനുവരി 10 ,11 തീയതികളില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ഭവന സന്ദര്‍ശനം നടത്തി ലഘുലേഖ വിതരണം ചെയ്യും.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മറ്റി രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജനുവരി 15ന് 11 മണിക്ക്  ലഹരിവിരുദ്ധ പ്രതിജ്ഞയുണ്ടാകും.
പട്ടികജാതി, പട്ടികവര്‍ഗ കോളനികളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം് സംഘടിപ്പിക്കുന്നുണ്ട്. .ക്യാന്‍വാക്ക് എന്ന സംഘടനയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. സംസ്ഥാന തലത്തില്‍ എല്ലാ വാര്‍ഡുകളിലും 5 പേര്‍ ഉള്‍പ്പെടുന്ന വിമുക്തിസേന രൂചികരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കും. ലഹരിക്കടിമപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് ചികിത്സിക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട് .
ജില്ലയില്‍ ക്വിക്ക് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് രൂപികരിക്കുമെന്നും ലഹരിക്കെതിരെ റസിഡന്‍സ് അസോസിയേഷനുകളുടെ വാട്‌സപ്പ് കൂട്ടായ്മ ഉണ്ടാകണമെന്നും നഗരങ്ങളിലെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങള്‍ ശുചീകരിക്കാന്‍ റസിസഡര്‍ സ് അസോസിയേഷനുകള്‍ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിമുക്തി മാനേജര്‍ ജയപ്രകാശ് കെ, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button