KOYILANDILOCAL NEWS
ലഹരി മാഫിയാ സംഘങ്ങളെ ശക്തമായി നേരിടുമെന്ന് ഡി വൈ എഫ് ഐ
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ പരിസരവും ടൗണിലെ ആളൊഴിഞ്ഞ പ്രദേശവും കഞ്ചാവ് – മയക്കുമരുന്ന് മാഫിയകൾ കൈയടക്കിയിരിക്കുകയാണെന്ന് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഒരു പ്രസ്താവനയിൽ അറിയിച്ചു. രാത്രികാലങ്ങളിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ആക്രമിക്കുക പതിവായിരിക്കുന്നു. സ്കൂൾ തുറന്നതിന് ശേഷം വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങൾ സജീവമാണ്. കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ വിഷ്ണു എന്ന ചെറുപ്പക്കാരനെ ആക്രമിച്ച് തലക്ക് പരിക്കേല്പിച്ചത് ഈ സംഘത്തിൽപ്പെട്ട ക്രിമിനലുകളാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. സമൂഹത്തിനും നാടിന്റെ സമാധാന ജീവിതത്തിനും ഭീഷണിയാവുന്ന ഇത്തരം സംഘങ്ങളെ യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാൻ ഡി വൈ എഫ് ഐ നേതൃത്വം നല്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
Comments