ലഹരി വിരുദ്ധ ആശയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം – ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ
കൊയിലാണ്ടി: കേരള സർക്കാർ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ബോധവൽക്കരണങ്ങൾ ആത്മാർഥതയുള്ളതാണെങ്കിൽ ലഹരി വിരുദ്ധ ആശയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ(ഐആർഎംയു ) ലഹരിക്കെതിരെ ഞങ്ങളുമുണ്ട് പരിപാടിയുടെ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയിൻ കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്റ്റാറ്റ്യൂട്ടറി പദവിയുള്ള നടപടികൾ എടുക്കാൻ അധികാരമുള്ള കമ്മിറ്റികൾ ഉണ്ടാക്കിയാൽ മാത്രമെ ലഹരി മാഫിയകളെ അടിത്തട്ടിൽ ഫലപ്രദമായി തടയാൻ കഴിയൂയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ ആർ എം യു കൊയിലാണ്ടി മേഖല പ്രസിഡൻ്റ് എൻ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ .പ്രിയേഷ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ, ട്രഷറർ കെ.ടി.കെ,. റഷീദ്,ഇ.രാമചന്ദ്രൻ ,ടി.എ .ജുനൈദ്, മുജീബ് കോമത്ത് എന്നിവർ സംസാരിച്ചു. പ്രജിനി, നയൻതാര,ബഷീർ കൂനോളി, രഘുനാഥ് പുറ്റാട്, ശിവാനന്ദൻ തിരുവങ്ങൂർ, കെ.കെ.കിഷോർ ,
ഷംനാസ് കൊയിലാണ്ടി, ഫൈസൽ നാറാത്ത്, ഷൈലേഷ് ചങ്ങരം വെള്ളി, രഗിഷ കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി.