ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറുവാങ്ങാട് ഗവ. ഐ ടി ഐ യിൽ ഈ വർഷത്തെ സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു.സമൂഹത്തിൽ വ്യാപിച്ചു വരുന്ന മദ്യ, മയക്കുമരുന്നി നെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു സെമിനാറിന്റെ പ്രധാന ഉദ്ദേശം.സ്റ്റാഫ് സെക്രട്ടറി ശ്രീ രാജൻ പി സ്വാഗതം പറഞ്ഞു,ബഹുമാനപ്പെട്ട കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഐ ടി ഐ പ്രിൻസിപ്പാൾ ശ്രീ മുജീബ് പി എം അധ്യക്ഷനായിരുന്നു.ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി കൊണ്ട് കൊയിലാണ്ടി എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശ്രീ ബാബു പി ക്ലാസ് എടുത്തു.പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് കൊയിലാണ്ടി നഗരസഭ പട്ടിക ജാതി വികസന ഓഫീസർ ശ്രീമതി അനിതകുമാരി പി പി സംസാരിച്ചു.ശരിമതി അനു തങ്കച്ചൻ, ശ്രീമതി ലിജിന എന്നിവർ ആശംസയും കുമാരി ശ്രീശില നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികക്കായി പ്രസംഗ പരിശീലന കളരിയും സംഘടിപ്പിച്ചു.