KOYILANDILOCAL NEWS

ലഹരി വിരുദ്ധ ബോധ വല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പേരാമ്പ്ര: വേൾഡ് സിവിൽ ഡിഫൻസ് ഡേ വാരാചരണത്തിൻ്റെ ഭാഗമായി പേരാമ്പ്ര ഫയർ ആൻറ് റെസ്ക്യൂ സിവിൽ ഡിഫൻസ്, ആവള ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധ വല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേപ്പയ്യൂർ എസ് ഐ പ്രശോഭ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ദിലീപ് കണ്ടോത്ത് ക്ലാസ് എടുത്തു.

മുകുന്ദൻ വൈദ്യർ അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ ബാബു മാസ്റ്റർ,വാർഡ് മെമ്പർ ബിജിഷ, പി ടി എ പ്രസിഡണ്ട് സത്യൻ ചോല, സുനിൽ ,സുധീപ്‌, പ്രജിലേഷ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ റാഷിദ് നന്ദി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button