ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങൾ തുടരണം
കൊയിലാണ്ടി: ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ അതേപടി തുടരണമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മരാമത്ത് പ്രവര്‍ത്തികള്‍ കരാര്‍ എടുക്കുന്നതിന് പി.ഡബ്ല്യു.ഡി റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. നിലവില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംഘങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും എല്ലാ വകുപ്പുകളില്‍ നിന്നും തുടര്‍ന്നും ലഭിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കണം. കരാറുകാരുടെ താല്‍പര്യ സംരക്ഷണത്തിനു വേണ്ടി സംഘങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരുടെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. കെ.ശങ്കരന്‍ അധ്യക്ഷത വഹിച്ചു.വിജയരാഘവന്‍,കെ.വി.കുഞ്ഞിരാമന്‍, ബീന്‍സ് മാത്യു,ഹാഷിഫ്,മിഥുന്‍ ബാബു,വി.കൃഷ്ണദാസ്,പി.എം.ചന്ദ്രന്‍,ശ്യാം, പ്രിന്‍ജിത എന്നിവര്‍ സംസാരിച്ചു.