KERALAUncategorized
ലൈഫ് ഭവന പദ്ധതിയിലെ കണക്കുകൾ മാധ്യമങ്ങൾ തെറ്റായി നൽകുന്നുവെന്ന് മന്ത്രി എം ബി രാജേഷ്
ലൈഫ് ഭവന പദ്ധതിയിലെ കണക്കുകൾ മാധ്യമങ്ങൾ തെറ്റായി നൽകുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് ലൈഫ് വഴി 314425 വീടുകൾ നൽകി കഴിഞ്ഞു. ഈ സാമ്പത്തിക വർഷം മാത്രം ലൈഫ് വഴി
106000 വീടുകൾ നൽകാനാണ് ലക്ഷ്യം. ഇതോടെ നാലേകാൽ ലക്ഷം വീടുകൾ നൽകാൻ കഴിയും.
എല്ലാവർക്കും വീട് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കൂടിയാണ് ലൈഫ് പദ്ധതിക്ക് പണം നൽകുന്നത് പിഎംവൈ പോലുള്ള കേന്ദ്ര പദ്ധതികൾക്കുള്ള വിഹിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നതും സംസ്ഥാന സർക്കാരാണ്. ഇത് സർക്കാരിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments