CALICUTDISTRICT NEWSMAIN HEADLINES
ലൈഫ് മിഷൻ: വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി.
ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി.നിലവിൽ സെപ്തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം.എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാർത്ഥം സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകുന്നതിന് ഇപ്പോൾ തീരുമാനിച്ചത്.
www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.
Comments