ലോകം ആദരിക്കുന്ന നേതാവ് മഹാത്മജി: തായാട്ട് ബാലൻ
കോഴിക്കോട്: ലോകം ഇന്നും ആദരിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് മഹാത്മാഗാന്ധി എന്ന് പ്രമുഖ ഗാന്ധിയൻ തായാട്ട് ബാലൻ പറഞ്ഞു. മഹാത്മജിയുടെ 75 ആം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്കാര വേദി ലോകത്തിൻറെ വിവിധ പ്രദേശങ്ങളിൽ 75 ഇടങ്ങളിൽ നടത്തുന്ന ഗാന്ധി അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി ആദ്യമായി എത്തിച്ചേർന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത കോഴിക്കോട് ബീച്ചിന് സമീപമുള്ള ഗാന്ധി പ്രതിമക്ക് അരികെ ആയിരുന്നു പരിപാടി. സംസ്കാര വേദി ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ മുഖ്യപ്രഭാഷണം നടത്തി.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് ടി എം ജോസഫ് മുഖ്യാതിഥി ആയി. രാജു ജേക്കബ് ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. എം വിജയബാബു ഗാന്ധി കവിത ആലപിച്ചു. പി എ ജയപ്രകാശ്, വിനോദ് കിഴക്കയിൽ, അഡ്വ. ഷാജു ജോർജ്, ഷിനോജ് പുളിയോളി, ബിനോയ് മട്ടന്നൂർ, എം എ റഹ്മാൻ, അബ്ദുൽ റസാക്ക്, അരുൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.കേരളത്തിലെ വിവിധ കേന്ദ്രങ്ങൾക്ക് പുറമേ രാജ്‌ഘട്ട്, ഷാർജ, ജയ്പൂർ, ഡബ്ലിൻ, ഡാളാസ് (യുഎസ് എ), ഗുജറാത്ത് എന്നിവിടങ്ങളിലാണ് അനുസ്മരണ പരിപാടികൾ നടത്തിയത്. വൈകിട്ട് ഓൺലൈനായി നടക്കുന്ന ഗാനസന്ധ്യയിൽ ഗാന്ധി കവിതകളും ഗാനങ്ങളും ആലപിക്കും.