LOCAL NEWS
ലോകകപ്പിനെ വരവേറ്റ് സാഗര കന്നൂര് സംഘടിപ്പിച്ച വിളംബര ജാഥ
കൊയിലാണ്ടി:ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ വിളംബര ജാഥ ഒരുക്കി സാഗര കന്നൂര്. വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞ് രാജ്യങ്ങളുടെ പതാകകളുമായി നൂറുകണക്കിന് ആരാധകർ വിളംബര ജാഥയിൽ അണിനിരന്നു. വാദ്യമേളങ്ങളും ആർപ്പുവിളികളും, കൊടി തോരണങ്ങളും കൊണ്ട് വർണാഭമായ ഘോഷയാത്ര കന്നൂർ, ആനവാതിൽ എന്നിവിടങ്ങളിലൂടെ സമിതി പരിസരത്ത് സമാപിച്ചു.
ആവേശം ഒട്ടും ചോരാതെ മത്സരങ്ങൾ ആസ്വദിക്കാൻ ബിഗ് സ്ക്രീൻ ഓഡിറ്റോറിയവും സാഗര ഒരുക്കിയിട്ടുണ്ട്. പകൽസമയങ്ങളിലും കാണാവുന്ന രീതിയിലാണ് പ്രദർശന നഗരി നിർമ്മിച്ചത്. അതോടൊപ്പം ദിവസേന നറുക്കെടുപ്പിലൂടെ ഭാഗ്യസമ്മാനങ്ങളും പ്രവചന മത്സരങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട്. സമിതി ഭാരവാഹികളായ കെ.പി. ശ്രീഷൈജു, കെ.കെ. രവീന്ദ്രൻ , എ.കെ. ബാബു എന്നിവർ നേതൃത്വം നൽകി.
Comments