ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി
കൊയിലാണ്ടി: നെഹ്റു യുവ കേന്ദ്ര പന്തലായനി ബ്ലോക്കും വീ വണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കോമത്ത്കരയും സംയുക്തമായി ജൂണ്‍ മൂന്ന് ലോക ബൈസൈക്കിള്‍ ഡേയുടെ ഭാഗമായി ജില്ലാതല സൈക്കിള്‍ റാലി സംഘടിപ്പിച്ചു. യുവജനങ്ങളില്‍ സൈക്കിള്‍ യാത്രയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കായിക ക്ഷമതയും ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്, ഡിസ്ട്രീക്ട് യൂത്ത് ഓഫീസര്‍ സനൂപ് മുഖ്യപ്രഭാഷണം നടത്തി. കൊയിലാണ്ടി സ്‌പോര്‍ട് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച റാലി കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ എം എല്‍ അനൂപ് ഫ്ലാഗ് ഓഫ് ചെയ്തു. കേരള കിക്ക് ബോക്‌സിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആദിത്ത് രാജേഷിന് കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ ടി കെ ഷീന ഉപഹാരം നല്‍കി. നെഹ്റു യുവ കേന്ദ്ര പന്തലായനി ബ്ലോക്ക് വോളന്റീയര്‍ ബി എച്ച് അജയ്ദാസ് റാലിക്ക് നേതൃത്വം നല്‍കി.