KERALALATESTLOCAL NEWSVADAKARA
വകടരയിൽ തന്നെ.10 കോടി വിഷു ബംബർ അടിച്ചയാളെ അവസാനം കണ്ടെത്തി
വിഷുബംബർ ലോട്ടറി ടിക്കറ്റ് സമ്മാനമായ 10 കോടിക്ക് അർഹനായ ഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി. തിരുവള്ളൂര്‍ തറോമുക്കിലെ നിര്‍മാണതൊഴിലാളി പി.പി. ഷിജു (39) ആണ് ആ ഭാഗ്യവാന്‍. വടകരയിലെ ബി.കെ ഏജന്‍സീസ് വിറ്റ എല്‍.ബി 430240 എന്ന നമ്പറുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായത്.
സമ്മാനം ലഭിച്ച ടിക്കറ്റും നമ്പറുമായി ആരും എത്താതിരുന്നത് വാർത്തയായിരുന്നു. 22-ന് നറുക്കെടുത്ത വിഷുബംബറിന്റെ ഒന്നാം സമ്മാനം തിരുവള്ളൂരിലാണെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ഷിജു ടിക്കറ്റ് ബാങ്കിൽ ഏല്പിച്ചു.
Comments