Uncategorized
വഞ്ചിയൂർ വിഷ്ണു വധം: ആർ എസ് എസ് പ്രവർത്തകരായ 13 പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി: സി പി എം പ്രവർത്തകനായ വഞ്ചിയൂർ സ്വദേശി വിഷ്ണു വധക്കേസില്‍ ആർ എസ് എസ് പ്രവർത്തകരായ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. 13 പ്രതികളെയാണ് വെറുതെ വിട്ടത്.
2008 ഏപ്രിൽ ഒന്നിനാണ് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് ആർഎസ്എസ് സംഘം വിഷ്‌ണുവിനെ വെട്ടിക്കൊന്നത്. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ് ശിക്ഷയും നൽകി കോടതി ശിക്ഷിച്ചിരുന്നു.
Comments