വടകരയില്‍ പോക്സോ കോടതി അനുവദിക്കണമെന്ന് കെ.കെ. രമ എം എല്‍ എ ആവശ്യപ്പെട്ടു
വടകര: വടകരയില്‍ പോക്സോ കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി രാജീവിനും കത്ത് നല്കി.
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അക്രമപീഡന പരന്പരകള്‍ നിരന്തരം വര്‍ധിച്ചുവരികയാണ്. ഇത്തരം ദുരന്തസംഭവങ്ങളില്‍ ഇരകളാക്കപ്പെടുന്ന കുട്ടികള്‍ക്ക് നീതിയുറപ്പാക്കാന്‍ കഴിയുന്ന വിധത്തിൽ മലയോര പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന താലൂക്കിന്റെ ഹെഡ്ക്വാര്ട്ടേഴ്സുമായ വടകരയില്‍ പോക്സോ കോടതി അനുവദിക്കേണ്ടത് അനിവാര്യമാണ്. വടകര മേഖലയിലെ ഇത്തരം കേസുകളില്‍ ഇരകളാക്കപ്പെടുന്ന കുട്ടികളും അവരുടെ ആശ്രിതരും നീതിക്ക് വേണ്ടി കിലോമീറ്ററുകള്‍ താണ്ടിയാണ് കോടതികള്‍ കയറിയിറങ്ങുന്നത്.
ഇത് ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുന്ന കുട്ടികള്‍ക്കും കുടുംബത്തിനും പ്രയാസമുണ്ടാക്കുന്നതിനാല്‍ സംസ്ഥാനത്ത് പുതുതായി അനുവദിക്കുന്ന പോക്സോ കോടതികളില്‍ ഒന്ന് വടകരയില്‍ അനുവദിച്ചുനല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് എം എല്‍ എ ആവശ്യം.