CALICUTDISTRICT NEWS
വടകരയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്
വടകര : വടകര തിരുവളളൂർ റൂട്ടിൽ മേപ്പയിലിന് സമീപത്ത് സ്വകാര്യ ബസിനു പിന്നിൽ മറ്റൊരു ബസിടിച്ച് വിദ്യാർഥികൾ ഉൾപടെ പതിനഞ്ചോളം പേർക്ക് പരിക്ക്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പേരാമ്പ്ര ഭാഗത്ത് നിന്നു വടകരക്കു വരികയായിരുന്ന ബസുകളാണ് അപകടത്തിൽപെട്ടത്. രാവിലെ എട്ടുമണിയോടെ മേപ്പയിൽ ഓവുപാലം സ്റ്റോപ്പിനു സമീപമാണ് അപകടം. വടകര ഭാഗത്തേക്ക് വരികയായിരുന്ന പി പി ബ്രദേഴ്സ് ബസ് മുന്നിൽ പോവുകയായിരുന്ന ഹോളിഡെയ്സ് ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. വടകര പോലീസ് സ്ഥലത്തെത്തി.
Comments