CALICUTDISTRICT NEWS
വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
വടകരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മലയമ്പള്ളി മീത്തലെ താഴത്ത്കുനി ബാബുവിന്റെ മകൻ നിതുവാണ് (37) മരിച്ചത്. ഇന്നലെ രാത്രി 12:30 യോടെ വടകര റെയിൽവേ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്.
ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയ്യുകയായിരുന്നു നിതു. അമ്മ രാധ, സഹോദരി നിത്യ, മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Comments