Uncategorized
വടകര എംഎല്‍എ കെ കെ രമയ്ക്ക് വധഭീഷണി
തിരുവനന്തരപുരം: വടകര എംഎല്‍എ കെ കെ രമയ്ക്ക് വധഭീഷണി. എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തില്‍ ഇന്നലെയാണ് കെ കെ രമക്ക് വധഭീഷണിക്കത്ത് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുഭരണത്തേയും കുറ്റപ്പെടുത്തി കൈയടി വാങ്ങാനാണ് ഭാവമെങ്കില്‍ സൂക്ഷിക്കുകയെന്നും ഭരണം പോയാലും തരക്കേടില്ല, ഞങ്ങള്‍ക്ക് ചിലത് ചെയ്യേണ്ടി വരുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി കത്ത് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്ന് രമ അറിയിച്ചു.
Comments