വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി
വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി. വയൽ നികത്തുന്നതിനിടെ റവന്യൂ വകുപ്പ് പിടികൂടിയ ജെസിബിയാണ് മോഷണം പോയത്. റവന്യൂ അധികൃതർ വടകര പൊലീസിൽ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ജെസിബി കണ്ടെത്തിയില്ല.
കഴിഞ്ഞയാഴ്ച പുറമേരി വില്ലേജ് അധികൃതർ വയൽ നികത്തുന്നതിനിടെ പിടികൂടിയ മണ്ണുമാന്തി യന്ത്രമാണ് കാണാതായത്. ഇത് സംബന്ധിച്ച് ആർ.ഡിഒയും അന്വേഷണം നടത്തുന്നുണ്ട്. മണ്ണുമാന്തി യന്ത്രം ഉടമകൾ തന്നെ കൊണ്ടുപോയതാണെന്ന നിഗമനത്തിൽ അധികൃതർ ഉടമകളെ വിളിച്ചു വരുത്തിയെങ്കിലും ഇതുവരെയും വിവരം ലഭിച്ചിട്ടില്ല.
താലൂക്ക് ഓഫിസ് പരിസരത്ത് നിന്നും പിടികൂടിയ മണ്ണ് മാന്തി നഷ്ടപ്പെട്ടത് സംബന്ധിച്ച് ആർ.ഡി.ഒയും അന്വേഷണം നടത്തുന്നുണ്ട്. സംഭവം ഒതുക്കിത്തീർക്കുന്നതിന്റെ ഭാഗമായി പിടികൂടിയ മണ്ണ് മാന്തിക്ക് പകരം പഴയത് താലൂക്ക് ഓഫിസിൽ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മോഷണ നാടകമെന്നും അണിയറയിൽ സംസാരമുണ്ട്.