LOCAL NEWSVADAKARA
വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി
വടകര സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കീഴൽമുക്ക് മുടപ്പിലാവിൽ വേണു കല്ലായിൽ (60) ആണ് മരിച്ചത്. എയർമെക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു.
പരേതനായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ സുജാത. മക്കൾ സുരഭി, സുവർണ. മരുമക്കൾ: പ്രശാന്ത് ആർ. നായർ, വിജയകുമാർ. സഹോദരങ്ങൾ രാധാകൃഷ്ണൻ, സുരേഷ് ബാബു.
Comments