Uncategorized

വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം

വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം. കാക്കനാട് കെമിക്കൽ ലാബിൻ്റെ പരിശോധനയിലാണ് ലഹരിയുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന് കണ്ടെത്തൽ. അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനാണ് രക്തം വിശദ പരിശോധനക്ക് അയച്ചത് . അതേസമയം ജോമോൻ്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകൾ വൈകിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. വിദ്യാർഥികൾ അടക്കം ഒൻപത് പേരാണ് വടക്കഞ്ചേരി അപകടത്തിൽ മരണപ്പെട്ടത്.

അപകടം നടന്ന് 23 മണിക്കൂര്‍ പിന്നിടുമ്പോഴായിരുന്നു ജോമോന്റെ രക്തസാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. ലഹരിയുടെ സാന്നിധ്യം ഉണ്ടെങ്കില്‍തന്നെ പരിശോധനാ സമയം വൈകുന്നത് ഫലത്തില്‍ കാണിച്ചേക്കില്ലെന്ന സാധ്യതയുമുണ്ട്. അപകടത്തിന് ശേഷം പോലീസ് സ്‌റ്റേഷനിലെത്തിച്ച ജോമോനെ ലഹരിപരിശോധനയ്ക്ക് വിധേയനാക്കാത്തതിനെതിരേ വ്യാപകമായ ആക്ഷേപവും ഉയര്‍ന്നിരുന്നു.
അശ്രദ്ധമായും അമിതവേഗതയിലുമാണ് ജോമോന്‍ വാഹനമോടിച്ചതെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. 
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button